You are Here : Home / News Plus

ഇന്ന് അർദ്ധരാത്രി മുതൽ ചരക്ക് ലോറി സമരം

Text Size  

Story Dated: Thursday, July 19, 2018 12:09 hrs UTC

ഇന്ന് അർദ്ധരാത്രി മുതൽ ദേശീയതലത്തിൽ തുടങ്ങുന്ന ചരക്ക് ലോറി സമരത്തിൽ കേരളത്തിലെ ലോറി ഉടമകളും പണിമുടക്കും. ഇതിന് മുന്നോടിയായി അന്തർ സംസ്ഥാന സർവീസുകൾ ഉടമകൾ നിർത്തിവച്ചു. സമരം കേരളത്തിൽ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് വ്യാപാരികൾ പറയുന്നു.

ഇന്ധന വിലക്കയറ്റം, ഇൻഷുറൻസ് വ‌ർധന, അന്യായ ടോൾ പിരിവ് എന്നിവയ്ക്കെതിരെയാണ് ചരക്ക് ലോറി ഉടമകൾ അനിശ്ചിതകാല സമരം തുടങ്ങുന്നത്. രാജ്യത്തെ 80 ലക്ഷത്തിലധികം ചരക്ക് ലോറികൾ സമരത്തിൽ പങ്കെടുക്കും. നേരത്തെ സമരം പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ ലോറി ഉടമകൾ പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല.

ഉപഭോക്ത സംസ്ഥാനമായ കേരളത്തെ സമരം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. മൊത്തവിതരണക്കാരുടെ പക്കല് ഒരാഴ്ചത്തേക്കുള്ള സ്റ്റോക്കുണ്ട്. സമരം നീണ്ടുപോയാല് ഭക്ഷ്യക്ഷാമവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഉണ്ടാകുമെന്ന് വ്യാപാരികള്‍ പറയുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More