You are Here : Home / News Plus

ലാവൻഡര്‍ നിറത്തിലുള്ള പുതിയ 100 രൂപ നോട്ടുകൾ

Text Size  

Story Dated: Thursday, July 19, 2018 11:21 hrs UTC

ന്യൂഡല്‍ഹി∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലാവൻഡര്‍ നിറത്തിലുള്ള പുതിയ 100 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കും.നോട്ടിന്റെ അടിസ്ഥാന നിറം ലാവൻഡര്‍ ആയിരിക്കും. 66 എംഎം– 142 എംഎം അളവുകളുള്ള നോട്ടുകളിൽ നിരവധി സുരക്ഷാ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നോട്ട് നിരോധനത്തിനു ശേഷം കേന്ദ്രസർക്കാർ പുതിയ ഡിസൈനിലുള്ള 2000, 500, 200, 50, 10 രൂപ നോട്ടുകൾ പുറത്തിറക്കിയിരുന്നു 2016 നോട്ട് നിരോധനത്തിനുശേഷം അവതരിപ്പിച്ച പുതുക്കിയ ഡിസൈനുകളുടെ ഭാഗമായാണു പുതിയ 100 രൂപ നോട്ടുകളുമെത്തുന്നത്. ഗുജറാത്തിലെ പ്രസിദ്ധമായ 'റാണിയുടെ പടി കിണർ' (റാണി കി വാവ്) ആലേഖനം ചെയ്തതാകും പുതിയ കറൻസികൾ. .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.