You are Here : Home / News Plus

ലൈംഗികാരോപണ കേസില്‍ കഴിയുന്നവൈദികര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി

Text Size  

Story Dated: Thursday, July 19, 2018 11:17 hrs UTC

തിരുവല്ല: ലൈംഗികാരോപണ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ജോബ് മാത്യു, ജോണ്‍സണ്‍ വി മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് വൈദികര്‍ വ്യക്തമാക്കി. ഗൗരവതരമായ കുറ്റമാണ് വൈദികര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. രണ്ടും മൂന്നും പ്രതികളാണ് റിമാന്‍ഡില്‍ കഴിയുന്ന ജോബ് മാത്യുവും ജോണ്‍സണ്‍ വി മാത്യുവും. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതിനിടെ, കേസില്‍ അറസ്റ്റിലാവാനുള്ള രണ്ടു വൈദികരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഉച്ചയ്ക്ക് 12.30ന് അടച്ചിട്ട മുറിയിലാണ് കോടതി വാദം കേള്‍ക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.