You are Here : Home / News Plus

കഞ്ചിക്കോട് ഫാക്ടറി എന്തുകൊണ്ട് ഇതുവരെ തുടങ്ങിയില്ല

Text Size  

Story Dated: Thursday, July 19, 2018 11:14 hrs UTC

കേരളത്തിലെ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു കേരളം സന്ദര്‍ശിക്കുമെന്നും കണ്ണന്താനം അറിയിച്ചു. കഞ്ചിക്കോട് ഫാക്ടറി തുടങ്ങണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. 2012-ല്‍ പ്രഖ്യാപിച്ച പദ്ധതി എന്തുകൊണ്ട് ഇതുവരെ തുടങ്ങിയില്ലെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവത്തോടെ പരിഗണിച്ചെന്നും കണ്ണന്താനം വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചു. അതേസമയം കഞ്ചിക്കോട് കോച്ച് ഫാക്ടറി അടക്കമുള്ള കേരളം ഉന്നയിച്ച ആവശ്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി കൃത്യമായ ഒരു ഉറപ്പും നല്‍കിയിട്ടില്ലായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.