You are Here : Home / News Plus

അവിശ്വാസ പ്രമേയത്തിന് ലോക്‌സഭാ സ്പീക്കര്‍ അനുമതി നല്‍കി

Text Size  

Story Dated: Thursday, July 19, 2018 11:06 hrs UTC

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭാ സ്പീക്കര്‍ അനുമതി നല്‍കി.നേരത്തെ ബജറ്റ് സെഷനില്‍ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ നീക്കമുണ്ടായിരുന്നെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയിരുന്നില്ല. അതിന് സമാനമായി ഇത്തവണയും സ്പീക്കര്‍ അനുമതി നിഷേധിക്കുമെന്നായിരുന്നു സൂചന. മണ്‍സൂണ്‍ സെഷന്‍ തുടങ്ങുന്ന ആദ്യ ദിനം തന്നെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നല്‍കി. എന്നാല്‍ പ്രതിപക്ഷത്തെപ്പോലും അമ്പരിപ്പിച്ചു കൊണ്ട് സ്പീക്കര്‍ അനുമതി നല്‍കിയിരിക്കുകയാണ്. പാര്‍ലമെന്റ് സെഷന്‍ തുടങ്ങി ആദ്യ ദിനം തന്നെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടാല്‍ പ്രതിപക്ഷത്തിന് സഭ തടസപ്പെടുത്താന്‍ മറ്റ് വിഷയങ്ങളില്ലാതാകും. ബാക്കി ദിവസങ്ങളില്‍ പ്രധാനപ്പെട്ട ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും ഭരണകക്ഷി നേതാവ് കൂട്ടിച്ചേര്‍ത്തു. തെലുങ്ക് ദേശം പാര്‍ട്ടിയുടെ എംപി കെസിനേനി ശ്രീനിവാസയാണ് അവിശ്വാസ പ്രമേയത്തിന് അനുമതി തേടിയത്. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിന് അവസരം നല്‍കണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടുവെങ്കിലും ആദ്യം അനുമതി തേടിയ പാര്‍ട്ടി എന്ന നിലയില്‍ ടി.ഡി.പിക്ക് അനുമതി നല്‍കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.