You are Here : Home / News Plus

കനത്ത മഴ തുടരുന്നു

Text Size  

Story Dated: Wednesday, July 18, 2018 07:44 hrs UTC

സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. പലയിടത്തും വെള്ളപ്പൊക്കം ജനജീവിതം ബുദ്ധിമുട്ടിലാക്കി. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മഴ കാരണം കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലും എറണാകുളം ജില്ലയിലെ ചെല്ലാനം പുത്തൻവേലിക്കര, കുന്നുകര പഞ്ചായത്തുകളിലും ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്ന ജില്ലയിലെ സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, മുകുന്ദപുരം താലൂക്കുകളിലേയും തൃശൂർ വെസ്റ്റ്, ചേർപ്പ് എന്നിവിടങ്ങളിലേയും പ്ലസ് ടു വരെയുള്ള സ്കൂളുകൾക്ക് അവധിയായിരിക്കും. പകരം അടുത്തമാസം 4 ന് പ്രവൃത്തി ദിനമായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.