You are Here : Home / News Plus

ശബരിമല: ബോർഡിന്റെ അധികാരങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

Text Size  

Story Dated: Wednesday, July 18, 2018 07:39 hrs UTC

ശബരിമലയിൽ ദേവസ്വം ബോർഡിന്റെ അധികാരങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി.ശബരിമലയുമായി ബന്ധപ്പെട്ട നിയപരമായ കാര്യങ്ങളാണ് പരിശോധിക്കുക. ശബരിമലയിലെ ഭരണകാര്യങ്ങളിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. ശബരിമലയില്‍ പത്തിനും അൻപതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ ബുദ്ധവിശ്വസത്തിന്റെ തുടർച്ചയാണെന്നും നികുതിദായകരുടെ പണമാണ് ശബരിമലയിലേക്ക് എത്തുന്നതെന്നും ഹർജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍വസ്തുതകളുടെ അടിസ്ഥാനത്തിൽ ആ വാദം സ്ഥാപിക്കണമെന്ന് കോടതി മറുപടി നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.