You are Here : Home / News Plus

റോഡ് നിര്‍മാണ കമ്പനിയുടെ ഓഫീസിൽ റെയ്ഡ്: 160 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തു

Text Size  

Story Dated: Tuesday, July 17, 2018 09:44 hrs UTC

തമിഴ്‌നാട്ടിലെ പ്രമുഖ റോഡ് നിര്‍മാണ കമ്പനിയുടെ വിവിധ ഓഫീസുകളില്‍ ആദായ നികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ 160 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. എസ്.പി.കെ. & കമ്പനിയുടെ ഓഫീസുകളിലാണ് പരിശോധന നടന്നത്. തമിഴ്‌നാട്ടിലെ വിവിധ ദേശീയപാതകളുടെ കരാര്‍ വര്‍ഷങ്ങളായി ഏറ്റെടുത്തു നടത്തുന്ന കമ്പനിയാണിത്. കമ്പനി ഡയറക്ടര്‍ നാഗരാജന്‍ സെയ്യദുരൈയുടെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും കണ്ടെടുത്തത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.