You are Here : Home / News Plus

കനത്ത മഴയിൽ മരണം പതിനൊന്നായി

Text Size  

Story Dated: Tuesday, July 17, 2018 07:45 hrs UTC

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ 11 പേർ മരിച്ചു. രണ്ട് പേരെ കാണാതായി. മഴയെ തുടർന്ന് കോട്ടയം,ആലപ്പുഴ, എറണാകുളം, ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. കാലവർഷക്കെടുതിയിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നൂറിലേറെ വീടുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം തകർന്നത്. മുന്‍കരുതലെന്ന നിലയില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.