You are Here : Home / News Plus

ആള്‍ക്കൂട്ട അക്രമം തടയാന്‍ നിയമം വേണമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Tuesday, July 17, 2018 07:37 hrs UTC

ഗോഹത്യയുടെ പേരിലുള്ള ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ആള്‍ക്കൂട്ട അക്രമം തടയാന്‍ നിയമം കൊണ്ടു വരണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആള്‍ക്കൂട്ട അക്രമങ്ങള്‍ തടയാന്‍ സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ കേന്ദ്ര--സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് നാല് ആഴ്ച്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് തെഹ്സിന് പൂനംവല നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി. നേരത്തെ കേസിൽ വാദം കേൾക്കുന്നതിനിടെ തന്നെ അക്രമങ്ങൾ തടയാൻ സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More