You are Here : Home / News Plus

ഗുജറാത്ത് സ്കൂളുകളിൽ സൗജന്യ മുടിവെട്ട്

Text Size  

Story Dated: Monday, July 16, 2018 08:40 hrs UTC

അഹമ്മദാബാദ് മുനിസിപ്പൽ സ്കൂളുകളിൽ കുട്ടികൾക്ക് ഇനി മുടിവെട്ട് സൗജന്യം. 380 സ്കൂളുകളിലായി പ്രൈമറി ക്ലാസുകളിലെ 1.25 ലക്ഷം കുട്ടികളെ പദ്ധതിക്കുകീഴിൽ കൊണ്ടുവരാനാണ് പദ്ധതി. മാസത്തിലൊരിക്കലാണ് സൗജന്യ മുടിവെട്ട്. ശുചിത്വപദ്ധതിയായ ‘ഏക് കദം സ്വച്ഛതാ കി ഓറി’ൽ ഉൾപ്പെടുത്തി കുട്ടികളിൽ വ്യക്തിശുചിത്വശീലം വളർത്താൻ ലക്ഷ്യമിട്ടാണ് നടപടിയെന്ന് എ.എം.സി. സ്കൂൾ ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ.ഡി. ദേശായി പറഞ്ഞു. ജൂലായ് അവസാനത്തോടെ പദ്ധതിക്ക് തുടക്കമാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.