You are Here : Home / News Plus

ജലന്ധര്‍ ബിഷപ്പിന്റെ മൊബൈല്‍ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി

Text Size  

Story Dated: Monday, July 16, 2018 08:37 hrs UTC

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രങ്കോ മുളക്കലിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കണമെന്ന് പാലാ മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടു. എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍ മൊബൈല്‍ സേവന ദാതാക്കളോടാണ് 18-ാം തീയതിക്ക് മുന്നെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. 2014 മുതല്‍ 2016 വരെയുള്ള മൊബൈല്‍ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊബൈല്‍ കമ്പനികളെ സമീപിച്ചിരുന്നുവെങ്കിലും ഇതിന് കമ്പനികള്‍ തയ്യാറായിരുന്നില്ല. ആവശ്യമെങ്കില്‍ 2016-ന് ശേഷമുള്ളവ ഹാജരാക്കാമെന്നായിരുന്നു മൊബൈല്‍ കമ്പനികളുടെ നിലപാട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More