You are Here : Home / News Plus

പമ്പ കരകവിഞ്ഞു; തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണം

Text Size  

Story Dated: Monday, July 16, 2018 08:36 hrs UTC

ശക്തമായ മഴയില്‍ പമ്പയാറും കരകവിഞ്ഞു. മണല്‍പ്പുറം പൂര്‍ണമായും മുങ്ങി. തീര്‍ത്ഥാടകര്‍ കുളിക്കാന്‍ ഇറങ്ങുന്നത് വിലക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടാണ് കര്‍ക്കടകമാസ പൂജക്കായി നട തുറക്കുന്നത്. ത്രിവേണി പാലവും കര കവിഞ്ഞ് ഒഴുകുന്നതിനാല്‍ തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. റാന്നി-എരുമേലി റോഡില്‍ ചെത്തോങ്കരയിലും വെള്ളം കയറിയിട്ടുണ്ട്. റാന്നിയിലെ ഹോണ്ടാ ഷോറൂം വെള്ളത്തില്‍ മുങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More