You are Here : Home / News Plus

തിരുവനന്തപുരം വിമാനത്താവളത്തിൽ അഞ്ചംഗ ഗുണ്ടാസംഘത്തെ പൊലീസ് അറസ്റ്റുചെയ്തു

Text Size  

Story Dated: Sunday, July 15, 2018 04:34 hrs EDT

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അഞ്ചംഗ ഗുണ്ടാസംഘത്തെ പൊലീസ് അറസ്റ്റുചെയ്തു. പെരുമ്ബാവൂരില്‍ നിന്നാണ് പൊലീസ് പ്രതികളെ അറസ്റ്റുചെയ്തത്.

യുഎപിഎ കേസ് പ്രതിയുള്‍പ്പെടെയുള്ളവരാണ് പിടിയിലായിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി സംഭവത്തിന് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.

ഈ മാസം ആറാംതിയതിയാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ കോഴിക്കോട് സ്വദേശി നിസാറിനേയും ഒപ്പമെത്തിയ മംഗലാപുരം സ്വദേശിനികളായ രണ്ടും സ്ത്രീകളെയും തട്ടിക്കൊണ്ടുപോകാനാണ് ശ്രമമുണ്ടായത്.

വിമാനത്താവളത്തിലുണ്ടായ ബഹളത്തെ തുടര്‍ന്ന് പൊലീസ് എത്തിയതോടെ അഞ്ചംഗസംഘം കടന്നുകളഞ്ഞു. തുടര്‍ന്ന് നിസാറില്‍ നിന്നും സ്ത്രീകളില്‍ നിന്നും പൊലീസ് പരാതി എഴുതിവാങ്ങുകയായിരുന്നു.

പരാതി നല്‍കിയെങ്കിലും പിന്നീട് അന്വേഷണവുമായി ഇവര്‍ സഹകരിച്ചില്ല. നിസാറും സ്ത്രീകളും സ്വര്‍ണകടത്തിന്റെ ശൃംഖലയിലുള്ളവരാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.