You are Here : Home / News Plus

ന്യൂനമർദം: മൂന്നുദിവസം കനത്തമഴയ്ക്ക് സാധ്യത

Text Size  

Story Dated: Saturday, July 14, 2018 10:06 hrs UTC

ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായി കേരളത്തിൽ മൂന്നുദിവസം കനത്തമഴ പെയ്തേക്കുെമന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. 17 വരെ ശക്തമോ അതിശക്തമോ ആയി മഴപെയ്യാം. ശക്തമായ കാറ്റുവീശുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുത്. ഒഡിഷ തീരത്തെ ന്യൂനമർദം ശക്തിപ്രാപിക്കുമോയെന്ന് പറയാറായിട്ടില്ല. എന്നാൽ ഇതിന്റെ ഫലമായി കേരള, കർണാടക തീരങ്ങളിൽ കാറ്റിന് വേഗംകൂടും. കേരളത്തിലെ വടക്കൻ ജില്ലകളിലും മലയോരമേഖലകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.