You are Here : Home / News Plus

രാമക്ഷേത്ര നിര്‍മാണം: അമിത് ഷാ ഒന്നും പറഞ്ഞിട്ടില്ലെന്ന് ബിജെപി

Text Size  

Story Dated: Saturday, July 14, 2018 09:58 hrs UTC

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതായുള്ള വാര്‍ത്തകളെ നിഷേധിച്ച് ബിജെപി. ഇത്തരമൊരു വിഷയം പാര്‍ട്ടിയുടെ അജണ്ടയില്‍ പോലും ഇല്ലെന്ന് ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററില്‍ വ്യക്തമാക്കി. ഒരുവിഭാഗം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതുപോലെ ഇന്നലെ തെലങ്കാനയില്‍ നടന്ന പരിപാടിയില്‍ രാമക്ഷേത്രവുമായി ബന്ധപ്പെട്ട യാതൊരു പ്രസ്താവനയും ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയിട്ടില്ല. അങ്ങനെയൊരു വിഷയം അജണ്ടയില്‍ പോലും ഉണ്ടായിരുന്നില്ല- ട്വീറ്റില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.