You are Here : Home / News Plus

കനത്ത മഴ:വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

Text Size  

Story Dated: Tuesday, July 10, 2018 05:18 hrs UTC

കനത്ത മഴയെ തുടർന്ന് ഇന്ന് എറണാകുളം,വയനാട്,പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ അങ്കണവാടികൾക്കും ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്കും അവധി നൽകിയിട്ടുണ്ട്. എന്നാൽ കോളേജുകൾക്ക് അവധി ബാധകമല്ല. എറണാകുളം, വയനാട് ജില്ലകളിലെ എല്ലാ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ജില്ലാ കലക്ടർമാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.