You are Here : Home / News Plus

തായ്‍ലന്‍റ് ഗുഹയില്‍ രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനം

Text Size  

Story Dated: Monday, July 09, 2018 06:39 hrs UTC

തായ്‍ലാന്റിലെ ഗുഹയിൽ കുടുങ്ങിക്കിടക്കുന്ന ഒന്പത് പേരെ പുറത്തെത്തിക്കാനുള്ള രണ്ടാം ഘട്ട രക്ഷാപ്രവ‍ർത്തനം തുടങ്ങി. ഇന്നലെ നാല് കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ രണ്ടാം ഘട്ട രക്ഷാപ്രവർത്തനം വേഗത്തിൽ തുടങ്ങാനാണ് മുങ്ങൽ വിദഗ്ധരുൾപ്പെടുന്ന സംഘത്തിന്റെ തീരുമാനം. ആവശ്യമായ ഓക്സിജൻ ടാങ്കുകൾ എത്തിയാലുടൻ രക്ഷാപ്രവർത്തനം പുനരാരാംഭിക്കാനാകുമെന്നാണ് സംഘം കരുതുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More