You are Here : Home / News Plus

ജോബ് പോര്‍ട്ടല്‍ പ്രയോജനപ്പെടുത്തി അവസരങ്ങള്‍ നേടണമെന്ന് തൊഴില്‍ വകുപ്പ്

Text Size  

Story Dated: Sunday, July 08, 2018 08:25 hrs UTC

തൊഴില്‍-നൈപുണ്യ വകുപ്പിന്റെ ജോബ് പോര്‍ട്ടല്‍ പ്രയോജനപ്പെടുത്തി അവസരങ്ങള്‍ നേടണമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുളള തൊഴിലവസരങ്ങളും ഈ പോര്‍ട്ടലില്‍ ലഭിക്കും. എലുമ്ബുലാശേരി ലഫ്റ്റനന്റ് കേണല്‍ ഇ.കെ.നിരഞ്ജന്‍ മെമ്മോറിയല്‍ ഗവ.ഐ.ടി.ഐ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ സ്ഥാപന പരിസരത്ത്് ലഹരി വസ്തുക്കളുടെ ഉപയോഗം നിര്‍ത്തലാക്കുന്നതിന് സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ നടക്കുന്നതായും മന്ത്രി അറിയിച്ചു. സംസ്ഥാന ജലസേചന വകുപ്പ് കൈമാറിയ സ്ഥത്ത് 387.40 ചതുരശ്ര മീറ്ററില്‍ ഒരു കോടി ആസ്തി വികസന ഫണ്ടുപയോഗിച്ച്‌ നിര്‍മിച്ച സ്ഥാപനത്തില്‍ വര്‍ഷത്തില്‍ 68 പേര്‍ക്കാണ് പ്രവേശനം നല്‍കുക. ക്ലാസ് മുറി, വര്‍ക്ക്ഷോപ്പ്, ഓഫീസ് റൂം, പ്രിന്‍സിപ്പല്‍ ഓഫീസ്, ടോയ്ലറ്റ് ബ്ലോക്ക്, മഴവെള്ള സംഭരണി എന്നിവയാണ് നിര്‍മിച്ചത്. 

എലുമ്ബുലാശേരി ജംഗ്ഷന്‍ മുതല്‍ ഐ.ടി.ഐ വരെയുള്ള റോഡ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. പി. ഉണ്ണി എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ മുന്‍ എം.എല്‍.എ എം. ഹംസ നിരഞ്ജന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍, കരിമ്ബുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി, ജില്ലാ പഞ്ചായത്തംഗം പി.ശ്രീജ, വ്യാവസായിക പരിശീലന വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ പി.കെ മാധവന്‍, പി.ഡബ്ല്യൂ.ഡി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യു.വി ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.എം. നാരായണന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.എച്ച്‌. റംല, സാംസ്‌കാരിക- രാഷ്ട്രീയ പ്രതിനിധികള്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.