You are Here : Home / News Plus

ഗുഹയിൽ അകപ്പെട്ട ഫുട്ബോൾ ടീമംഗങ്ങളെ പുറത്തെത്തിക്കുന്നത് വൈകും

Text Size  

Story Dated: Saturday, July 07, 2018 06:20 hrs UTC

തായ്‍ലൻഡിൽ ഗുഹയിൽ അകപ്പെട്ട ഫുട്ബോൾ ടീമംഗങ്ങളെ പുറത്തെത്തിക്കുന്നത് വൈകും. കനത്ത മഴയെ തുടർന്ന് ഗുഹയ്ക്കകത്ത് ജലനിരപ്പ് വീണ്ടും ഉയരാൻ തുടങ്ങിയതാണ് രക്ഷാപ്രവർത്തനത്തിന് തടസമുണ്ടാക്കുന്നത്. ഗുഹയ്ക്കകത്ത് പ്രാണവായുവിന്റെ തോത് കുറയുന്നതും ആശങ്ക കൂട്ടുന്നു പതിമൂന്നംഗ ഫുട്ബോൾ ടീമിനെ താം ലുവാങ് ഗുഹയ്ക്കകത്ത് കണ്ടെത്തി അഞ്ച് ദിവസമാകുന്പോഴും അവരെ പുറത്തെത്തിക്കാനാകാത്തതിന്റെ ആശങ്കയിലാണ് രക്ഷാപ്രവർത്തകർ. കുട്ടികൾക്കും അവരുടെ പരിശീലകനും നീന്തൽ വശമില്ലാത്തതാണ് പുറത്തെത്തിക്കാനുള്ള പ്രധാന തടസം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.