You are Here : Home / News Plus

ടീച്ചർ മർദിച്ച സംഭവത്തില്‍ സ്കൂളിലെ പ്രധാനാദ്ധ്യാപകനും സസ്‌പെൻഷൻ

Text Size  

Story Dated: Saturday, July 07, 2018 06:10 hrs UTC

വണ്ടിപ്പെരിയാറിൽ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ടീച്ചർ മർദിച്ച സംഭവത്തില്‍ സ്കൂളിലെ പ്രധാനാദ്ധ്യാപകനും സസ്‌പെൻഷൻ. ഹെഡ്മാസ്റ്റര്‍ ബാബുരാജിനെയാണ് അന്വേഷണ വിധേയമായി ഡി.ഡി.ഇ സസ്‌പെൻഡ് ചെയ്തത്. ജോലിയിൽ കൃത്യവിലോപം കാണിച്ചതിനും സംഭവം മേലധികാരികളെ അറിയിക്കാത്തതിനാലുമാണ് സസ്‌പെൻഷൻ. സംഭവം മാപ്പുപറഞ്ഞ് ഒത്തുതീർക്കാനായിരുന്നു ഇയാളുടെ ശ്രമം. വിദ്യാര്‍ത്ഥിയെ അടിച്ച ടീച്ചർ ഷീലയെയും ഡി.ഡി.ഇ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ടീച്ചറെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ബുക്കിൽ എഴുതിയപ്പോൾ വളഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു അധ്യാപിക ഒന്നാം ക്ലാസുകാരനെ ചൂരലുകൊണ്ട് പുറത്തടിച്ചത്. കുട്ടിയുടെ പുറത്ത് 12 പാടുകളാണുണ്ടായിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More