You are Here : Home / News Plus

അഴിമതിക്കേസില്‍ നവാസ് ഷരീഫിന് 10 വര്‍ഷം തടവ് ശിക്ഷ

Text Size  

Story Dated: Friday, July 06, 2018 12:44 hrs UTC

മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് 10 വര്‍ഷം തടവ് ശിക്ഷ. ഷരീഫിന്‍റെ മകള്‍ മറിയം ഷെരീഫിന് 7 വര്‍ഷം തടവും മരുമകന്‍ സഫ്ദറിന് ഒരു വര്‍ഷം തടവും ശിക്ഷ വിധിച്ചു. അഴിമതിക്കേസിലാണ് പാക്കിസ്ഥാന്‍ കോടതിയുടെ വിധി.

നവാസ് ഷെരീഫിനെതിരായ നാല് അഴിമതിക്കേസുകളില്‍ ഒന്നിലാണ് കോടതി വിധി പറഞ്ഞത്. പാക്കിസ്ഥാനില്‍ ജൂലൈ 25 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിധി പുറത്ത് വരുന്നത്. 

നിലവില്‍ നവാസ് ഷെരീഫും മറിയയും ലണ്ടനിലാണ്. നവാസിന്‍റെ ഭാര്യ കുല്‍സും നവാസിന്‍റെ അര്‍ബുദ ചികിത്സയ്ക്കായാണ് ഇവര്‍ ലണ്ടനിലെത്തിയത്. വിധി പ്രസ്താവം ഒരാഴ്ചത്തേക്ക് നീട്ടി വയ്ക്കാന്‍ നവാസ് ഷെരീഫ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ആവശ്യം തള്ളുകയായിരുന്നു. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.