You are Here : Home / News Plus

പോലീസ് മേധാവി നിയമനം യു.പി.എസ്.സിക്ക്

Text Size  

Story Dated: Tuesday, July 03, 2018 01:46 hrs UTC

സംസ്ഥാന പോലീസ് മേധാവി നിയമനം യു.പി.എസ്.സിക്കു വിട്ടുകൊണ്ട് സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു. രാഷ്ട്രീയ താത്പര്യം നോക്കി സംസ്ഥാന സര്‍ക്കാരുകള്‍ ഡി.ജി.പിമാരെ നിയമിക്കാന്‍ പാടില്ലെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. ഡി. ജി.പി. നിയമനത്തിന് മാര്‍ഗരേഖ കൊണ്ടുവരണം എന്നാവശ്യപ്പെടുന്ന ഹര്‍ജി ഏറെക്കാലമായി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. ഈ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഡി.ജി.പി നിയമനവുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ പാലിച്ചില്ലെന്ന് ഹര്‍ജി പരിഗണിക്കവെ അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.