You are Here : Home / News Plus

മഠത്തിലെ പീഡനം:പരാതി ലഭിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ആലഞ്ചേരി

Text Size  

Story Dated: Monday, July 02, 2018 09:04 hrs UTC

കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന ആരോപണത്തില്‍ തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. റോം സന്ദര്‍ശനത്തിന് ശേഷം തിരികെ നെടുന്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് ഇക്കാര്യം പറഞ്ഞത്. ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചതായുള്ള കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ല. കുറച്ചു പേര് വന്നു കണ്ടിരുന്നു. അവർ മഠത്തിലെ പ്രശ്നങ്ങൾ ആണ് പറഞ്ഞത്. പീഡനത്തെക്കുറിച്ചൊന്നും തന്നോട് പരാതി പറഞ്ഞിട്ടില്ല. പീഡനം നടന്നെന്ന പരാതിയില്‍ അന്വേഷണം നടത്തേണ്ടത് ജലന്ധർ രൂപതയാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.