You are Here : Home / News Plus

ഇന്ദിരാ ഗാന്ധി രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ കാണാതിരിക്കാന്‍ കഴിയില്ലെന്ന് ശിവസേന

Text Size  

Story Dated: Monday, July 02, 2018 05:42 hrs UTC

അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരാ ഗാന്ധി രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ കാണാതിരിക്കാന്‍ കഴിയില്ലെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ തന്റെ കോളത്തിലാണ് എം.പിയായ സഞ്ജയ് റൗട്ട് ഇന്ദിരയുടെ സംഭാവനകളെ പ്രകീര്‍ത്തിക്കുന്നത്. അടിയന്തരാവസ്ഥ പിന്‍വലിച്ച് 1977 ല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചത് ഇതേ ഇന്ദിര തന്നെയായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. അപ്പോഴും അവര്‍ ജനാധിപത്യത്തിന് അനുകൂലമായിരുന്നു എന്നത് മറന്നുകൂടാ. ദേശീയ നേതാക്കളായ ജവഹര്‍ലാല്‍ നെഹ്‌റു, മഹാത്മാ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, രാജേന്ദ്ര പ്രസാദ്, ബി.ആര്‍ അംബേദ്കര്‍, നേതാജി ബോസ്, വീര്‍ സവര്‍ക്കര്‍ എന്നിവരുടെ സംഭാവനകളെ തള്ളിക്കളയുന്നത് രാജ്യദ്രോഹം തന്നെയാണെന്നും ലേഖനം പറയുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More