You are Here : Home / News Plus

സിഗ്നൽ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകുന്നു

Text Size  

Story Dated: Saturday, June 30, 2018 06:51 hrs UTC

തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ സിഗ്നൽ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകുന്നു. പാളത്തിൽ എഞ്ചിന്‍ കുടുങ്ങിക്കിടക്കുന്നതിനാലാണ് സിഗ്നൽ തകരറിലായതെന്ന് റെയില്‍വെ അറിയിച്ചു. ഈ എഞ്ചിന്‍ പാളത്തിൽ നിന്നു നീക്കിയതിന് ശേഷം മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാവൂ. യാര്‍ഡില്‍ നിന്ന് പാളത്തിലേക്ക് കൊണ്ടുവന്ന എഞ്ചിന്‍ രാവിലെയാണ് പാളത്തില്‍ കുടങ്ങിയത്. ഇതോടെ ഓട്ടോമേറ്റഡ് സിഗ്നലിങ് സംവിധാനം തകരാറിലായി. രാവിലെ 9.42 ന് കൊച്ചുവേളിയിലെത്തിയ വഞ്ചിനാട് എക്സ്പ്രസ് 12 മണി വരെ കൊച്ചുവേളി സ്റ്റേഷനില്‍ പിടിച്ചിട്ടു. തുടര്‍ന്ന് 12.30ഓടെ മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് ഈ ട്രെയിന്‍ എത്തിക്കുകയായിരുന്നു. ഇന്റർസിറ്റി, മലബാർ എക്സ്പ്രസ്, ബോംബൈ കന്യാകുമാരി എക്സ്പ്രസ്, ജയന്തി ജനത എക്സ്പ്രസ് എന്നിവ വൈകി ഓടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.