You are Here : Home / News Plus

തിലകനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണം - ഷമ്മി തിലകന്‍

Text Size  

Story Dated: Saturday, June 30, 2018 06:45 hrs UTC

നടന്‍ തിലകനെതിരേ അഭിനേതാക്കളുടെ സംഘടനയായ അമ്മ മുമ്പ് സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടനും തിലകന്റെ മകനുമായ ഷമ്മി തിലകന്‍ അമ്മയ്ക്ക് കത്തയച്ചു. അമ്മയുടെ സുവനീറില്‍ മരിച്ചവരുടെ പട്ടികയില്‍ പോലും തിലകന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഷമ്മി തിലകന്‍ ആരോപിക്കുന്നു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും ഷമ്മി തിലകന്‍ കത്തില്‍ പറയുന്നു. ' ജനറല്‍ ബോഡിക്കുള്ള അറിയിപ്പിനൊപ്പം മരണപ്പെട്ടവരുടെ ലിസ്റ്റ് ഉണ്ടാകും. അച്ഛന്‍ മരിച്ച കാലഘട്ടത്തിലേയും എല്ലാവരുടെയും പേര് അതില്‍ ഉണ്ട്. അച്ഛന്റെ മാത്രം ഇല്ല. അച്ഛന്‍ മരിച്ചു എന്നത് സത്യമാണ്. ഞാന്‍ അദ്ദേഹത്തിന് കര്‍മം ചെയ്ത ആളാണ്. അതുകൊണ്ട് ലിസ്റ്റില്‍ പേരില്ല എന്നത് കൊണ്ട് ആ സത്യം സത്യമല്ലാതാകുന്നില്ല. ആ ഒരു വിഷമം ഉണ്ട്. അതുകൊണ്ട് ജനറല്‍ ബോഡിയില്‍ ഞാന്‍ പങ്കെടുക്കാറില്ല'. ഷമ്മി തിലകന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.