You are Here : Home / News Plus

യുജിസി നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രി

Text Size  

Story Dated: Friday, June 29, 2018 11:58 hrs UTC

യുജിസി നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രി. ഈ കമ്മീഷന്‍ നിര്‍ത്തലാക്കി മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴില്‍  ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി. വിദ്യാഭ്യാസ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്നുള്ള പങ്ക് കൂടുതല്‍ പരിമിതപ്പെടുത്തുന്നതാണ് ഈ തീരുമാനമെന്ന് പിണറായി വിജയന്‍ ആരോപിക്കുന്നു. ബിജെപിയുടെ കാവിവല്‍ക്കരണത്തിനുള്ള ശ്രമമാണ് നീക്കത്തിന് പിന്നിലെന്നും പിണറായി വിജയന്‍ ആരോപിക്കുന്നു.

യു.ജി.സിയ്ക്കു പകരം എജുക്കേഷന്‍ കമ്മീഷന്‍ രൂപീകരിക്കാനുള്ള നീക്കം ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്തേ തുടങ്ങിയിരുന്നു. വാണിജ്യവല്‍ക്കരണമായിരുന്നു ലക്ഷ്യം. എന്നാല്‍ ഇടതുപക്ഷത്തിന്‍റെ എതിര്‍പ്പുകാരണം അത് നടപ്പായില്ല. എന്നാല്‍ വാണിജ്യവല്‍ക്കരണത്തോടൊപ്പം കാവിവല്‍ക്കരണമാണ് നിലവിലെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.