You are Here : Home / News Plus

വിവാദ ഭൂമിയിടപാട്: സ്ഥലമുടമയുടെ വീട്ടിൽ റെയ്ഡ്

Text Size  

Story Dated: Thursday, June 28, 2018 11:41 hrs UTC

എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാടിൽ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. ഇടനിലാക്കാരൻ അടക്കമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് അന്വേഷണം നടക്കുന്നത്.ഭൂമി വിൽപ്പനയിൽ കോടികളുടെ കള്ളപ്പണ ഇടപാട് നടന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കൊച്ചി യൂണിറ്റിൽ നിന്നുള്ള ആദായ നികുതി വകുപ്പ് സംഘം ഇടുക്കി കോട്ടയം എറണാകുളം ജില്ലകളിലുള്ള പതിമൂന്ന് കേന്ദ്രങ്ങളിലാണ് പുലർച്ചെ മുതൽ പരിശോധന നടത്തിയത്.

ആദ്യ ഘട്ടത്തിൽ സഭാ സ്ഥാപനങ്ങളെയും ഓഫീസുകളെയും ഒഴിവാക്കിയാണ് പരിശോധന. അതിരൂപതയുടെ കടം വീട്ടാൻ നഗരത്തിലെ മൂന്ന് ഏക്കർ ഭൂമി വിൽപ്പന നടത്തിയപ്പോൾ 27 കോടി രൂപ ലഭിച്ചെന്നാണ് കണക്കുകൾ. എന്നാൽ ഇടപാട് 60 കോടിയിലധികം രൂപയുടേതാണെന്നാണ് ആരോപണം. ഇതിൽ കള്ളപ്പണ ഇടപാട് നടന്നെന്നാണ് വിവരം. ഭൂമി വിൽപ്പനയ്ക്ക് നേതൃത്വം കൊടുത്ത ഇടനിലക്കാരൻ സാജു വർഗീസ് കുന്നേലിന്‍റെ വീട്ടിലും സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.