You are Here : Home / News Plus

ചെങ്ങന്നൂരില്‍ വാഹനാപകടം: സഹോദരങ്ങളടക്കം 4 മരണം

Text Size  

Story Dated: Wednesday, June 27, 2018 08:02 hrs UTC

ചെങ്ങന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും മിനി ലോറിയും കൂട്ടിയിടിച്ച് ബന്ധുക്കളായ നാലുപേര്‍ മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴയിലാണ് അപകടം. ആലപ്പുഴ വൈദ്യര്‍മുക്ക് സ്വദേശികളായ സജീവ് ഇബ്രാഹീം, ബാബു ഇബ്രാഹീം, ആസാദ്, കെ.ബാബു എന്നിവരാണ് മരിച്ചത്. ഇതില്‍ സജീവും ബാബുവും സഹോദരങ്ങളാണ്. അപകടത്തെ തുടര്‍ന്ന് ബസിലെ യാത്രക്കാരായ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗീത ജോസഫ്, ജോസഫ്, ആസാദ്, ഏലിയാമ്മ, കോയ, ജാഫര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂടിയിടിക്കുകയായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.