You are Here : Home / News Plus

പ്രധാനമന്ത്രിയുടെ ജീവന് ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം

Text Size  

Story Dated: Tuesday, June 26, 2018 05:22 hrs EDT

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടുത്ത സുരക്ഷാ ഭീഷണിയുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. റോഡ് ഷോകളും പൊതു പരിപാടികളും കുറയ്ക്കാനും നിര്‍ദേശമുണ്ട്. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. പൊതു പരിപാടികളില്‍ മോദിയുടെ തൊട്ടടുത്തേക്ക് പ്രവേശനം നിയന്ത്രിക്കും. പ്രത്യേക സുരക്ഷാ വിഭാഗത്തിന്റെ കടുത്ത പരിശോധനയ്ക്കു ശേഷം മാത്രമേ മന്ത്രിമാരും ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ക്കു പോലും പ്രധാനമന്ത്രിയുടെ സമീപത്തേക്ക് എത്താനാകൂ. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ഭീഷണിയെക്കുറിച്ചും സ്വീകരിക്കേണ്ട നടപടിയെക്കുറിച്ചും വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More