You are Here : Home / News Plus

പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

Text Size  

Story Dated: Tuesday, June 26, 2018 09:12 hrs UTC

ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്താന്‍ നടത്തുന്ന അര്‍ഥശൂന്യമായ വാചകക്കസര്‍ത്തുകൊണ്ട് യാഥാര്‍ഥ്യത്തെ ഇല്ലാതാക്കാനാകില്ലെന്നും ഇന്ത്യ പറഞ്ഞു. കശ്മീര്‍ സംബന്ധിച്ച് പാകിസ്താന്‍ പ്രതിനിധി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ. അതി തീവ്രമായ അതിക്രമങ്ങള്‍ക്ക് കശ്മീരിലെ ജനങ്ങള്‍ വിധേയരാകുന്നതായി പാകിസ്താന്റെ യുഎന്‍ പ്രതിനിധി മലീഹ ലോധി ഐക്യരാഷ്ട്ര സഭയില്‍ പറഞ്ഞിരുന്നു. ഇതിനു മറുപടി പറയവെ പാകിസ്താന്‍ ആരോണങ്ങളെ ഇന്ത്യ ശക്തമായി നിരാകരിച്ചു. ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീര്‍ സംബന്ധിച്ച് അനാവശ്യവും അനുചിതവുമായി ഐക്യരാഷ്ട്ര സഭ പോലെയുള്ള ഒരു അന്താരാഷ്ട്ര വേദിയെ ഉപയോഗിക്കുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി സന്ദീപ് കുമാര്‍ ബയ്യപ്പ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.