You are Here : Home / News Plus

കോട്ടയം ന​ഗരത്തിൽ മൃതദേഹം പോസ്റ്റിൽ കെട്ടിവച്ച നിലയിൽ

Text Size  

Story Dated: Monday, June 25, 2018 07:29 hrs UTC

നഗരമധ്യത്തിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കത്തോട് സ്വദേശി വിജയനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ഇന്ന് പുല‍ർച്ചെയാണ് തിരുനക്കര ക്ഷേത്രത്തിന് സമീപം ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടിന്റെ ഒരു ഭാഗം കഴുത്തിൽ കുരുക്കിട്ട് നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റിൽ ചാരിനിർത്തിയ രീതിയിൽ മൃതദേഹം കിടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പുല‍ർച്ചെ ഇയാള്‍ ചായ കുടിക്കാൻ പോകുന്നത് കണ്ടവരുണ്ടെന്നും അതിനാൽ സംഭവത്തിൽ ദൂരൂഹതയുണ്ടെന്നും നാട്ടുകാർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More