You are Here : Home / News Plus

ഗവാസ്‌കറെ കുടുക്കാന്‍ എഡിജിപിയുടെ ഗൂഢനീക്കം പൊളിഞ്ഞു

Text Size  

Story Dated: Sunday, June 24, 2018 12:39 hrs UTC

പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരായ കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കം പൊളിഞ്ഞു. സംഭവദിവസം ഗവാസ്‌കറല്ല വാഹനം ഓടിച്ചതെന്ന് വരുത്തിതീര്‍ക്കാനായി ഡ്യൂട്ടി രജിസ്റ്റര്‍ തിരുത്തിയാണ് ഗൂഢനീക്കം നടത്തിയത്. ഗവാസ്‌കര്‍ക്ക് പകരം ജെയ്‌സണ്‍ എന്നയാളുടെ പേരാണ് രജിസ്റ്ററില്‍ എഴുതിച്ചേര്‍ത്തത്. തിരുത്തിയ ഡ്യൂട്ടി രജിസ്റ്റര്‍ അടക്കം ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.

ഗവാസ്‌കര്‍ക്കെതിരെയുള്ള പരാതിയില്‍ എഡിജിപിയുടെ മകള്‍ മൊഴി വീണ്ടും തിരുത്തിയതിന്റെ തെളിവുകളും ഇന്നലെ പുറത്തുവന്നിരുന്നു. ഓട്ടോ ഇടിച്ചാണു പരിക്കേറ്റതെന്നിരിക്കെ പോലീസ് ജീപ്പ് കാലില്‍ കയറിയാണു പരിക്കേറ്റതെന്നാണ് മകളുടെ മൊഴി. ഇവരുടെ മൊഴിയിലെ പൊരുത്തക്കേടുകളും വ്യക്തമായതാണ് സൂചന.

ഗവാസ്‌കര്‍ ഓടിച്ച പോലീസ് ജീപ്പ് കാലില്‍ കയറിയാണു പരിക്കേറ്റതെന്നാണ് അന്വേഷണസംഘത്തോടു എഡിജിപിയുടെ മകള്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഓട്ടോ ഇടിച്ചാണു പരിക്കേറ്റതെന്നാണ് ആശുപത്രിയില്‍ ഡോക്ടററോട് പറഞ്ഞത്. ഗവാസ്‌കറിന്റെ മോശം പെരുമാറ്റത്തില്‍ പലപ്പോഴും താക്കീത് ചെയ്തിരുന്നുവെന്നും അതിലെ വൈരാഗ്യമാണു പരാതിക്കു പിന്നിലെന്നുമാണ് എഡിജിപിയുടെ മകളും ഭാര്യയും മൊഴി നല്‍കിയിരിക്കുന്നത്. മൊഴികളിലെ പൊരുത്തക്കേട് വ്യക്തമാണെങ്കിലും സുദേഷ് കുമാറിന്റെ മകളുടെ അറസ്റ്റ് വൈകുകയാണ്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം എല്ലാ പഴുതുകളും അടച്ച മാത്രം എഡിജിപിയുടെ അറസ്റ്റ് മതിയെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.