You are Here : Home / News Plus

കേന്ദ്ര മന്ത്രിയാണെന്ന് കരുതി എന്തും വിളിച്ചു പറയാമെന്ന് കരുതരുത്

Text Size  

Story Dated: Sunday, June 24, 2018 12:30 hrs UTC

കേന്ദ്ര മന്ത്രിയാണെന്ന് കരുതി എന്തും വിളിച്ചു പറയാമെന്ന് കരുതരുതെന്ന് പിയൂഷ് ഗോയലിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി പദ്ധതി ഉപേക്ഷിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി രംഗത്തെത്തിയത്.

റെയില്‍വേ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതില്‍ കേരളം നല്ല പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. കാര്യങ്ങള്‍ മനസിലാക്കാതെ മന്ത്രി പ്രതികരിക്കരുതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കേന്ദ്രമന്ത്രി ശ്രമിക്കണമെന്നും കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച വാര്‍ത്ത തെറ്റാണെന്നും മന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്തി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.