You are Here : Home / News Plus

ജമ്മു-കശ്മീരിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

Text Size  

Story Dated: Sunday, June 24, 2018 08:26 hrs EDT

ജമ്മു-കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് റോന്തുചുറ്റിയ സൈനികര്‍ക്കു നേരെ ഭീകരര്‍ വെടിവെപ്പ് നടത്തിയതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ജൂണ്‍ 28 ന് തുടങ്ങാനിരിക്കുന്ന അമര്‍നാഥ് യാത്രയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രദേശത്ത് സൈന്യം റോന്തുചുറ്റിയത്.

സംഘത്തില്‍ സൈനികരും, സിആര്‍പിഎഫ് ജവാന്മാരും പൊലീസ് സേനാംഗങ്ങളും ഉള്‍പ്പെട്ടിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഘത്തിനുനേരെ ഭീകരര്‍ വെടിവെപ്പ് നടത്തിയത്. ഏറ്റുമുട്ടല്‍ ഞായറാഴ്ച വൈകിട്ടും തുടരുകയാണ്. രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി ജമ്മു കശ്മീര്‍ ഡിജിപി എസ്.പി വൈദ് സ്ഥിരീകരിച്ചു. ഏറ്റുമുട്ടല്‍ തുടങ്ങിയതിന് പിന്നാലെ പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.