You are Here : Home / News Plus

കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി സമയം അനുവദിക്കാത്തത് ശരിയായില്ലെന്ന് മാണി

Text Size  

Story Dated: Sunday, June 24, 2018 08:22 hrs EDT

കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി സമയം അനുവദിക്കാത്തത് ശരിയായില്ലെന്ന് കെ.എം.മാണി. കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങളെ സംബന്ധിച്ചും കേന്ദ്രം വെട്ടിക്കുറച്ച റേഷന്‍ സബ്‌സിഡി പുന:സ്ഥാപിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്. മുഖ്യമന്ത്രിയെ അവഗണിക്കുന്നത് കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്നും മാണി പറഞ്ഞു.

ഭരണഘടന അനുശാസിക്കുന്ന കേന്ദ്ര, സംസ്ഥാന ബന്ധങ്ങളുടെ അവകാശലംഘനമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തിരിക്കുന്നതെന്നും കേരളത്തിലെ കര്‍ഷകരോടുള്ള അവഗണനയാണെന്നും കെ.എം. മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More