You are Here : Home / News Plus

അര്‍ജന്റീനയുടെ തോല്‍വി: കോട്ടയത്ത് യുവാവിനെ കാണാതായി; ആറ്റിൽ തിരച്ചിൽ നടത്തുന്നു

Text Size  

Story Dated: Friday, June 22, 2018 09:01 hrs UTC

ലോകക്പ്പ് ഫുട്ബോളിൽ അർജന്റീന തോറ്റതിൽ മനംനൊന്ത് ആത്മഹത്യാക്കുറിപ്പെഴുതിവെച്ച് വീടുവിട്ട യുവാവിന് വേണ്ടി തിരച്ചിൽ നടത്തുന്നു. കടുത്ത അര്‍ജന്റീന ആരാധകനായ ദിനു അലക്‌സ് (30)എന്ന യുവാവിനെയാണ് അര്‍ജന്റീന കളി തോറ്റത് മുതല്‍ കാണാതായത്. ഇയാളുടെ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അർജന്റീന കളിയിൽ തോറ്റതിനാലാണ് വീടു വിട്ടുപോകുന്നതെന്ന് കത്തിൽ പറയുന്നുണ്ട്. ദിനുവിനെ കാണാതായതിന് പിന്നാലെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വിവിധയിടങ്ങളില്‍ പരിശോധന നടത്തി വരികയാണ്. ഇതോടൊപ്പം, ഫയര്‍ഫോഴ്‌സ് മീനച്ചിലാറ്റിലും തിരച്ചില്‍ നടത്തുന്നുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.