You are Here : Home / News Plus

ജനങ്ങള്‍ക്ക് പൊലീസില്‍ വിശ്വാസം നഷ്ടപ്പെടുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് ഡിജിപി

Text Size  

Story Dated: Thursday, June 21, 2018 11:52 hrs UTC

ദാസ്യപ്പണിയുമായി ബന്ധപ്പെട്ട് പൊലീസുദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാൻ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ഡിജിപി ലോക്നാഥ് ബെഹ്റ. ഇത്തരം വാര്‍ത്തകള്‍  പൊതു സമൂഹത്തിൽ പൊലീസുദ്യോഗസ്ഥരെ കുറിച്ച് തെറ്റായ പ്രതിച്ഛായ ഉണ്ടാക്കുന്നുണ്ട്.  ജനങ്ങള്‍ക്ക് പെലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന തരത്തിലാണ് ചില വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ വരുന്നതെന്നും ഡിജിപി വ്യക്തമാക്കുന്നു.

സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങള്‍ വന്നപ്പോള്‍ അത് അന്വേഷിച്ച് നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ ചില മാധ്യമങ്ങള്‍ കൊടുക്കുന്ന വാര്‍ത്തകള്‍ വാസ്തവം ഉറപ്പുവരുത്താതെയാണ് നല്‍കുന്നത്. മീഡിയ സമൂഹത്തില്‍ ആവശ്യമായ ഘടകമാണ്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്ക് പകരം സമൂഹത്തിന് ഗുണമുള്ള വാര്‍ത്തകള്‍ ചെയ്യുകയാണ് വേണ്ടത്. വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പുറത്തുവരുന്നത് തടയാന്‍ സാധിക്കണമെന്നും  ബെഹ്റ പറഞ്ഞു. എന്നാല്‍ ഇത്തരം വാര്‍ത്തകളിലൊന്നും തളരാതെ ജനനന്മക്കായി പൊലീസുദ്യോഗസ്ഥർ പ്രവർത്തിക്കണമെന്നും ഡിജിപി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.