You are Here : Home / News Plus

വരാപ്പുഴ ശ്രീജിത്ത് വധം: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Text Size  

Story Dated: Thursday, June 21, 2018 11:47 hrs UTC

പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു പൊലീസിനെതിരെ ഹൈക്കോടതി രൂക്ഷ പരാമര്‍ശം നടത്തിയത്.  ആര്‍ടിഎഫ് രൂപീകരണം നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. ആര്‍ടിഎഫ് രൂപീകരിച്ച എസ്പിക്ക് ഒന്നും അറിയില്ല എന്ന് പറയുന്നത് ശരിയല്ല.  ആര്‍ടിഎഫുകാർ എസ്എച്ച് ഒയെ അറിയിക്കാതെ എങ്ങനെ അന്വേഷണം നടത്തിയെന്നും കോടതി ചോദിച്ചു. ആര്‍ടിഎഫിന്റെ രൂപീകരണം തന്നെ നിയമ വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

സുപ്രീം കോടതി വിധിന്യായങ്ങളുടെ അടിസ്ഥാനത്തിൽ, ലോക്കൽ പോലീസ് പ്രതികൾ ആയിട്ടുള്ള കേസുകളിൽ സിബിഐ അന്വേഷണം ആവാം എന്ന് അഖില ഹൈക്കോടതിയിൽ വാദിച്ചു. അതേസമയം അന്വേഷണം ശരിയായ ദിശയിൽ അല്ല നടക്കുന്നത് എന്ന്  സിബിഐ യുടെ അഭിഭാഷകൻ ഹൈക്കോടതിയില്‍ പറഞ്ഞു. എസ്പിക്ക് ബന്ധം ഇല്ല എന്ന് പറയാൻ ആവില്ലെന്നും സിബിഐ വ്യക്തമാക്കി. ഇതോടെ കേസ് വിധിപറയുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.