ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ അമേരിക്കയില്‍ നിന്ന് നികുതിയിനത്തില്‍ ചൈന ഒരു വര്‍ഷം 500 ബില്യണ്‍ യുഎസ് ഡോളര്‍ നേടുന്നതായി ട്രംപ്. 200 ബില്ല്യന്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ചരക്കുകൾക്ക് നികുതി ചുമത്തുമെന്ന അമേരിക്കയുടെ ഭീഷണിക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. നാഷണല്‍ ഫെഡറേഷന് ഓഫ് ഇന്‍ഡിപെന്‍ഡന്‍സില്‍ സംസാരിക്കവെയായിരുന്നു ചൈനയുടെ നികുതി നയത്തിനെതിരേ ട്രംപ് രൂക്ഷ പരാമര്‍ശം നടത്തിയത്. 'നമ്മള് ചൈനയെ നവീകരിക്കുകയാണ്. വര്‍ഷം തോറും നികുതിയിനത്തില്‍ ചൈന 500 ബില്യന്‍ ഡോളര്‍ അമേരിക്കയില്‍ നിന്നും കൊണ്ടുപോകുന്നുണ്ട്. ഈ തുക ചൈന അവരുടെ രാജ്യത്തിന്റെ വികസനത്തിന് വിനിയോഗിക്കുകയാണ് ചെയ്യുന്നത്'. നിരവധി വര്‍ഷങ്ങളായി ചൈന ഈ രീതി പിന്തുടരുകയാണെന്നും ട്രംപ് ആരോപിച്ചു.
Comments