You are Here : Home / News Plus

പോക്സോ നിയമം ലംഘിച്ചതിന് രാഹുൽ ഗാന്ധിക്ക് നോട്ടീസ്

Text Size  

Story Dated: Wednesday, June 20, 2018 08:44 hrs UTC

അക്രമത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ പേര് വെളിപ്പെടുത്തിയതിന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്കും ട്വിറ്ററിനും മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. അമല്‍ ജാദവ് എന്നയാളുടെ പരാതിയിന്‍ മേലാണ് നോട്ടീസ്. കഴിഞ്ഞ ആഴ്ച മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ മേല്‍ജാതിക്കാരന്റെ കുളത്തില്‍ നീന്തിയതിന് രണ്ട് കുട്ടികളെ ഒരു സംഘം ആളുകൾ വിവസ്ത്രരാക്കി മര്‍ദിച്ചിരുന്നു. ഈ സംഭവം വിവാദമായതിനെത്തുടർന്ന് കുട്ടികളെ മർദിക്കുന്ന വീഡിയോ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെക്കുകയും ബി.ജെ.പി, ആര്‍.എസ്. എസ് അതിക്രമങ്ങൾക്കുദാഹരണമാണിതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. കുട്ടികളുടെ പേര് മറയ്ക്കാതെ ട്വീറ്റ് ചെയ്തതിനാണ് രാഹുലിന് നോട്ടീസ് അയച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More