You are Here : Home / News Plus

കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കാന്‍ ബജറ്റ് വിഹിതം ഇരട്ടിയാക്കും- പ്രധാനമന്ത്രി

Text Size  

Story Dated: Wednesday, June 20, 2018 04:41 hrs EDT

2022 ഓടെ കൃഷിയിൽ നിന്ന് ഇരട്ടിലാഭം നേടാന്‍ ബജറ്റില്‍ കാർഷിക മേഖലയ്ക്ക് 2.12 ലക്ഷം കോടി രൂപ വകയിരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 600 ജില്ലകളില്‍ നിന്നുമുളള കര്‍ഷകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'കൃഷിയില്‍ നിന്ന് വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നാല് കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നത്. പരമാവധി ചെലവ് കുറയ്ക്കുക, വിളയുടെ ന്യായവില വര്‍ധിപ്പിക്കുക, വിളനാശം തടയുക, വരുമാനത്തിന്റെ ഇതര സ്രോതസ്സുകള്‍ സൃഷ്ടിക്കുക എന്നിവയാണവ. തന്റെ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം യുപിഎ സര്‍ക്കാരിന്റെ കാലത്തെക്കാള്‍ 2.12ലക്ഷം കോടിരൂപയുടെ അധിക വര്‍ധനവാണ് ആദ്യ നാല് വര്‍ഷങ്ങളില്‍ത്തന്നെ ബജറ്റില്‍ നീക്കിയിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More