You are Here : Home / News Plus

ആധാര്‍ കാര്‍ഡുമായി ചൈനീസ് പൗരന്‍ ബംഗാളില്‍ അറസ്റ്റില്‍

Text Size  

Story Dated: Tuesday, June 19, 2018 10:04 hrs UTC

വ്യാജ ആധാര്‍ കാര്‍ഡുമായി ചൈനീസ് പൗരന്‍ വടക്കന്‍ ബംഗാളില്‍ പിടിയിലായി. ജയ്പാല്‍ഗുഡിയിലെ ഹോട്ടലില്‍ മുറിയെടുക്കാന്‍ പാസ്‌പോര്‍ട്ടിന് പകരം നല്‍കിയ ആധാര്‍ കാര്‍ഡാണ് ഇയാളെ കുരുക്കിയത്‌. ചൈനീസ് പൗരന് പുറമെ, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി നേപ്പാള്‍ പൗരനെയും ബംഗാളിലെ തന്നെ വ്യവസായിയെയും ഞായറാഴ്ച രാത്രി പോലീസ് അറസ്റ്റു ചെയ്തു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.