നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്ക് വനിത ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷനെ സഹായിക്കാന്‍ സ്വകാര്യ അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. സ്വകാര്യത മാനിക്കപ്പെടാനാണ് വനിത ജഡ്ജി വിചാരണ കേള്‍ക്കാന്‍ വേണമെന്ന ആവശ്യം നടി ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 25നാണ് ഇതിനു മുമ്പ് കേസ് അവസാനമായി പരിഗണിച്ചത്. അന്ന് കേസ് പരിഗണിക്കവെയാണ് ഈയൊരാവശ്യം നടി ഉന്നയിച്ചത്.പ്രോസിക്യൂഷന് മുഖേന അപേക്ഷ നല്‍കാനായിരുന്നു അന്ന് കോടതിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ചുള്ള വിധിയാണ് ഇന്ന് പുറപ്പെടുവിക്കുക.
Comments