You are Here : Home / News Plus

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ നായയുടെ മരണത്തോട് ഉപമിച്ച് പ്രമോദ് മുത്തലിക്

Text Size  

Story Dated: Monday, June 18, 2018 07:25 hrs UTC

സാമൂഹ്യപ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ വധിച്ച സംഭവത്തെ നായയെ കൊന്നതിനോട് ഉപമിച്ച് ശ്രീരാമ സേന തലവന്‍ പ്രമോദ് മുത്തലിക്. കര്‍ണാടകത്തില്‍ ഓരോ നായ ചാവുമ്പോഴും പ്രധാനമന്ത്രി മോദി പ്രതികരിക്കണോ എന്ന് അദ്ദേഹം ചോദിച്ചു. ബെംഗളൂരുവില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് മുത്തലിക് വിവാദ പരാമര്‍ശം നടത്തിയത്. ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ശ്രീരാമ സേനക്ക് പങ്കില്ലെന്ന് മുത്തലിക് പറഞ്ഞു. ഹിന്ദു സംഘടനകള്‍ ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് എല്ലാവരും പറയുന്നത്. മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും രണ്ടുവീതം കൊലപാതകങ്ങള്‍ നടന്നത് കോണ്‍ഗ്രസിന്റെ ഭരണകാലത്താണ്. എന്നിട്ടും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയത്തെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. പകരം, എല്ലാവരും ചോദിക്കുന്നത് പ്രധാനമന്ത്രി മോദി എന്തുകൊണ്ട് മൗനംപാലിക്കുന്നു എന്നാണ്. മോദി എന്തിനു പ്രതികരിക്കണം? കര്‍ണാടകത്തില്‍ ഓരോ നായ കൊല്ലപ്പെടുമ്പോഴും മോദി പ്രതികരിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?- അദ്ദേഹം ചോദിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More