You are Here : Home / News Plus

നാണംകെട്ട സമനിലയുടെ ഉത്തരവാദിത്തം മെസ്സി ഏറ്റടുത്തു

Text Size  

Story Dated: Sunday, June 17, 2018 07:45 hrs UTC

ഐസ്‌ലാന്‍ഡിനെതിരെ അര്‍ജന്റീന വഴങ്ങിയ നാണംകെട്ട സമനിലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലയണല്‍ മെസ്സി. തനിക്ക് ലഭിച്ച പെനാള്‍ട്ടി സ്‌കോര്‍ ചെയ്തിരുന്നുവെങ്കില്‍ അര്‍ജന്റീനയ്ക്ക് ജയിക്കാനാവുമായിരുന്നുവെന്ന് മെസ്സി പറഞ്ഞു. പെനാല്‍ട്ടി നഷ്ടപ്പെടുത്തിയതില്‍ തനിക്കേറെ ദു:ഖമുണ്ട്. അര്‍ജന്റീന അര്‍ഹിച്ച വിജയമാണ് തന്റെ പിഴവ് കൊണ്ട് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ അഗ്യൂറോയിലൂടെ മുന്നിലെത്തിയ അര്‍ജന്റീനയെ ഫിന്‍ബൊഗാസണിന്റെ ഗോളിലൂടെയാണ് ഐസ്‌ലാന്‍ഡ് തളച്ചത്. മെസ്സി നഷ്ടപ്പെടുത്തിയ പെനാള്‍ട്ടിയാണ് മത്സരത്തിന്റെ വിധി നിര്‍ണ്ണയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.