You are Here : Home / News Plus

സുഷമാ സ്വരാജിന്റെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന് തുടക്കമായി

Text Size  

Story Dated: Sunday, June 17, 2018 07:43 hrs UTC

 ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന് തുടക്കമായി. ജൂണ്‍ 23 വരെയുള്ള പര്യടനത്തില്‍ ഇറ്റലി, ഫ്രാന്‍സ്, ലക്‌സംബര്‍ഗ്, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തും.

ഇറ്റലിയില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം നാളെ ഫ്രാന്‍സ് സന്ദര്‍ശനം നടത്തും 18നും 19നുമാണ് ഇവിടം സന്ദര്‍ശിക്കുന്നത്. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ലക്‌സംബര്‍ഗ് സന്ദര്‍ശനം ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രി ലക്‌സംബര്‍ഗ് സന്ദര്‍ശനം നടത്തുന്നത്. ഇവിടുത്തെ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തും.

ജൂണ്‍ 20 മുതല്‍ 23 വരെ തിയതികളില്‍ ബെല്‍ജിയത്തിലാകും സുഷമയുടെ സന്ദര്‍ശനം. യൂറോപ്യന്‍ കമ്മീഷന്റെയും യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും അധ്യക്ഷന്മാരുമായി കൂടിക്കാഴ്ചയും ഒരുക്കിയിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയനുമായി തന്ത്രപ്രധാന വിഷയങ്ങളില്‍ ബന്ധം തുടരുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് യാത്ര. രാജ്യാന്തര-പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം ഉഭയകക്ഷി ചര്‍ച്്ചയ്ക്കും സുഷമ പ്രാധാന്യം നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More