You are Here : Home / News Plus

രാജ്യസഭാ സീറ്റ് വിവാദം;രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ എം.എം.ഹസന്‍

Text Size  

Story Dated: Sunday, June 17, 2018 07:37 hrs UTC

രാജ്യസഭാ സീറ്റ് വിവാദം കോണ്‍ഗ്രസ്സില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ച പശ്ചാത്തലത്തില്‍ യുവ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ രംഗത്ത്.

മുതിര്‍ന്ന നേതാക്കളെ ശരിയായി വിലയിരുത്താതെയാണ് യുവനേതാക്കള്‍ ഫേസ്ബുക്കിലൂടെ വിമര്‍ശനം നടത്തുന്നതെന്നാണ് ഹസന്‍ പറയുന്നത്. ആദര്‍ശം മാത്രം പോര അച്ചടക്കം വേണമെന്നും അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് നല്‍കിയതുമായി ബന്ധപ്പെട്ട് സുധീരനും യുവനേതാക്കാളായ വി.ടി.ബല്‍റാം, ഷാഫി പറമ്ബില്‍, ഹൈബി ഈഡന്‍ തുടങ്ങിയവരും പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More