You are Here : Home / News Plus

വയനാട് ചുരത്തിൽ മണ്ണിടിഞ്ഞു

Text Size  

Story Dated: Thursday, June 14, 2018 07:47 hrs UTC

ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള ചിപ്പിലിത്തോടിലാണ് മണ്ണിടിഞ്ഞത്. റോഡിന്റെയ ഒരു ഭാഗം മുഴുവൻ താഴേക്ക് ഇടിഞ്ഞുപോയി. ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. മൂന്നാം വളവിലൂടെയുള്ള ഒരു ചെറുവഴിലൂടെ മാത്രമാണ് നിലവിൽ ഗതാഗതം സാധ്യമാകുന്നത്. ചിപ്പിലിത്തോടിൽ മണ്ണിടിയുന്നത് ഇപ്പോഴും തുടരുകയാണ്. കാൽനടയാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയാണ്. മഴ തുടരുകയാണെങ്കിൽ റോഡിന്റെ ബാക്കി ഭാഗം കൂടി താഴേക്ക് പോകാനുള്ള സാധ്യതയുണ്ട്. വയനാട്ടിലെ മുഴുവൻ പ്രദേശത്തും കനത്ത മഴ തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More